ജയ്പൂര്‍: രാജസ്ഥാനിലെ എല്ലാ ജില്ലകളിലും ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ സാമൂഹിക സൂര്യനമസ്കാരം സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു,
സ്വാസ്ഥ്യ ഭാരത് -സമര്‍ത്ഥ് ഭാരത് എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന് ജയ്പൂരിലെ രാംനിവാസ് ബാഗ് ആല്‍ബര്‍ട്ട് ഹാളില്‍ സംഘടിപ്പിച്ച സൂര്യനമസ്കാര യജ്ഞത്തില്‍ ജയ്പൂര്‍ പ്രാന്ത സഹസംഘചാലക് ഡോ. ഹേമന്ത് സേഥിയ പറഞ്ഞു. എട്ടു മുതല്‍ 67 വരെ പ്രായമുള്ള നൂറ് കണക്കിന് ആളുകള്‍ 108 സൂര്യനമസ്കാരം പൂര്‍ണമായും ചെയ്യുന്ന തരത്തിലാണ് പരിപാടികള്‍ വിഭാവനം ചെയ്തത്.
ആരോഗ്യമുള്ള വ്യക്തി ആരോഗ്യമുള്ള സമൂഹത്തിലേക്കും ആരോഗ്യമുള്ള സമൂഹം ആരോഗ്യമുള്ള രാഷ്ട്രത്തിലേക്കും ജനങ്ങളെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരധര്‍മ്മം പാലിക്കുമെന്നും പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുമെന്നും ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.
ക്രീഡാ ഭാരതി സംസ്ഥാന സംയോജകന്‍ മേഘ്സിങ് ചൗഹാന്, ക്ഷേത്രീയ പ്രചാരക് നിംബാറാം, യോഗ ഗുരു ഥാകാറാം, ജയ്പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ ഡോ.സൗമ്യ ഗുര്‍ജാര്‍, ഡോ. ജി.എല്‍. ശര്‍മ്മ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: