ലഖ്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അമേഠിയിലെ വീട്ടില്‍ 22ന് ഗൃഹപ്രവേശം. അമേഠിക്കാര്ക്കൊപ്പം എന്നും ഉണ്ടാകുമെന്ന 2019ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് 22ന് അവരുടെ എംപി പാലിക്കുന്നത്. അമേഠി വിട്ട് മറ്റ് പലരും ഒളിച്ചോടുമ്പോഴാണ് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ നായിക ജനങ്ങള്‍ക്കൊപ്പം താമസിക്കാന്‍ തീരുമാനിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രാംപ്രസാദ് മിശ്ര പറയുന്നു.
ഗൗരിഗഞ്ചിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍ 2021ലാണ് സ്മൃതി ഇറാനി വീട് പണിയാന്‍ സ്ഥലം വാങ്ങിയത്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഗൃഹപ്രവേശത്തിനുള്ള ഒരുക്കത്തിലാണ് നാട്. വലിയ ആഘോഷമാകും അത്. നേതാക്കളും സാധാരണക്കാരുമടക്കം എല്ലാവരെയും ഗൃഹപ്രവേശത്തിന് ക്ഷണിച്ചിട്ടുണ്ട്. അമേഠിക്കാര്‍ക്ക് അന്ന് ഉത്സവമായിരിക്കും, മിശ്ര പറഞ്ഞു.
വീടിന്റെ പുറം ചുവരുകളില്‍ ശ്രീരാമന്റെയും ഹനുമാന്റെയും അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഗൃഹപ്രവേശം എന്നത് സ്മൃതി ഇറാനിയുടെ ആഗ്രഹമായിരുന്നു. 2019ല്‍ ന്യൂദല്‍ഹിയില്‍ നിന്ന് അമേഠിയിലേക്ക് മത്സരിക്കാനെത്തുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത് സ്മൃതി പുറത്തുനിന്നെത്തിയവളാണെന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അമേഠിക്കൊപ്പം, അമേഠിയില്‍ നിന്നാണ് സ്മൃതി പ്രവര്‍ത്തിച്ചത്. ഗൃഹപ്രവേശം കൂടി കഴിയുന്നതോടെ പുറത്തുനിന്നുള്ളവള്‍ എന്ന ആ പ്രചാരണവും തീരും. സ്മൃതി അമേഠിയുടേതാണെന്ന് ജനങ്ങള്‍ പ്രഖ്യാപിക്കും, രാംപ്രസാദ് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: