ലാഹോര്‍: പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. നവാസ് ഷെറീഫിന്റെ പിഎംഎല്‍- എന്‍ ബലൂചിസ്ഥാനില്‍ മുഖ്യമന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തി. എന്നാല്‍ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ക്കുശേഷമേ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുകയുള്ളു.
നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പിഎംഎല്‍എന്നിനെ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) പുറത്തുനിന്നും പിന്താങ്ങാന് തീരുമാനിച്ചിരുന്നു. പിഎംഎല്‍- എന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെറീഫിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാക്കാനും മറിയം നവാസിനെ (50) പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശവും ചെയ്തിരുന്നു.
ഇതിനിടയില്‍ ഇമ്രാന് ഖാന്റ പിടിഐ എംഡബ്യുഎമ്മിനെ പിന്താങ്ങുന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ തേടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി ഇമ്രാന്റെ പാര്‍ട്ടി പ്രതിഷേധം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: