തിരുവനന്തപുരം: ഗവർണറുടെ നിർദ്ദേശപ്രകാരം, വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന് വിശേഷാൽ സെനറ്റ് യോഗം അലങ്കോലപ്പെട്ടു.
നിയമസഭാ പാസാക്കിയ നിയമഭേദഗതി സുപ്രീംകോടതിയുടെ പരിഗണന യിലിരിക്കവേ സേർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ യോഗം വിളിച്ചു ചേർത്തത് ചട്ടവിരുദ്ധമാണെന്ന പ്രമേയം പ്രൊ ചാൻസ ലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ പാസാക്കി.
കേരള സർവ്വകലാശാലയുടെചരിത്രത്തിൽ ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സെ നറ്റ് യോഗത്തിൽ ആധ്യ ക്ഷം വഹിക്കുന്നത്.
യൂണിവേഴ്സിറ്റി നിയമം 9 (9)വകുപ്പ് പ്രകാരം സർവ്വകലാശാല സെനറ്റ്,സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ തുടങ്ങിയ സമിതികളിൽ അധ്യക്ഷത വഹി ക്കാനുള്ള അധികാരം വൈസ് ചാൻസലറിൽ നിക്ഷിപ്തമാണ്. വകുപ്പ് 7 (2) പ്രകാരം ചാൻസല ർ ഹാജരാവുന്നു എങ്കിൽ അദ്ദേഹം സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഓണററി ബിരുദം നൽകുന്നതിന് കൂടുന്ന സെനറ്റ് യോഗത്തിൽ മാത്രമേ ഈ വകുപ്പ് പ്രകാരം ഗവർണറുടെ സാന്നിധ്യം ഉണ്ടാവുകയുള്ളൂ.
സർവ്വകലാശാല നിയമത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങൾ നിശ്ചയിച്ചിട്ടില്ല. ചാൻ സലരുടെ അഭാവത്തിൽ മാത്രമേ പ്രോ ചാൻസലർക്ക് ചാൻസല റുടെ അധികാരങ്ങൾ വഹിക്കാനാവു. ഈ വകുപ്പ് ഉപയോഗിച്ചാണ് മന്ത്രി അധ്യക്ഷത വഹിച്ചത്. ചാൻസിലർ സംസ്ഥാനത്ത് ഉണ്ടാവുകയും അദ്ദേഹത്തിന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ശരിവച്ചാൽ ഇന്നേ ദിവസം കേരള സർവ്വകലാശാലയ്‌ക്ക് രണ്ട് ചാൻസലർമാർ ഉള്ളതായി അനുമാനിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മന്ത്രിയുടെ നിലപാട് ചട്ട വിരുദ്ധമാണ്.ഇന്നുവരെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയും അധ്യക്ഷത വഹിക്കാത്തതും ഇക്കാരണത്താലാണ് .
11:00 മണിക്ക് നിശ്ചയിച്ചിരുന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ വി സി ഹാളിൽ എത്തിച്ചേർന്നപ്പോൾ തന്നെ വിസി യുടെ കസേരയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉപവിഷ്ടയായിരുന്നു. കാലേകൂട്ടി തയ്യാറാക്കിയ പ്രോ ചാൻസലർ എന്ന ഒരു ബോർഡ് മന്ത്രിയുടെ ടേബിളിന് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. മന്ത്രിക്ക് തൊട്ടടുത്ത് വൈസ് ചാൻസലർക്ക് കസേര നൽകിയിരുന്നു.
തന്റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചേരാൻ പോകുന്നതെന്ന് മന്ത്രി, വിസി യെ അറിയിച്ചു. എന്നാൽ സർവകലാശാല നിയമം 9(9) അനുസരിച്ച് അധ്യക്ഷത വഹിക്കാനുള്ള അധികാരം തന്നിൽ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണെന്ന് മന്ത്രിയെ വിസി അറിയിച്ചു. എന്നാൽ സെക്ഷൻ 7 (2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ തനിക്ക് ആധ്യക്ഷം വഹി ക്കാമെന്ന് മന്ത്രി അറിയിച്ചപ്പോൾ ചാൻസലർ ഇന്ന് സംസ്ഥാനത്ത് ഉണ്ടെന്നും ചാൻസല റുടെ അറിവോ സമ്മതമോ കൂടാതെ പ്രൊ ചാൻസലർ ചാൻസലറുടെ അധികാരം ഉപയോഗിക്കാൻ പാടില്ല എന്ന നിലപാടാണ് വിസി കൈകൊണ്ടത്.
ചാൻസലറുടെ നിർദ്ദേശ പ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാനാണ് യോഗം എന്ന് വിസി യോഗത്തെ അറിയിച്ചപ്പോൾ പ്രതിപക്ഷഅംഗങ്ങളുടെ ഭാഗത്തുനിന്ന് അവർ ഒപ്പിട്ട രണ്ടു മുൻവിസിമാരുടെ പേരുകൾ നിർദ്ദേശിച്ച പട്ടിക വിസി ക്ക് കൈമാറി.
അതിനിടെ യോഗം ക്രമപ്രകാരം അല്ലെന്നും നിയമസഭ പാസ്സാക്കിയ സർവ്വകലാശാല നിയമ ഭേദഗതി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നത് നിയമ വിരുദ്ധമാണെന്നുള്ള പ്രമേയം ഇടതുപക്ഷ അംഗങ്ങൾ അവതരിപ്പിക്കുകയും അത് പാസായതായി മന്ത്രി പ്രഖ്യാപിക്കുകയുമായിരുന്നു. ഉടൻതന്നെ യോഗവും പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ നൽകിയ പ്രതിനിധിയുടെ പേര് അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യോഗശേഷം മന്ത്രി വിസി യുടെ ചേമ്പറിൽ പോയി, സെനറ്റ് അംഗീകരിച്ച പ്രമേയത്തിന്റെ മിനുറ്റ്സിൽ ഒപ്പുവച്ചു. ഒപ്പ് വയ്‌ക്കാൻ വിസി യോട് മന്ത്രി ആവശ്യപ്പെട്ടുവെങ്കിലും വിസി വി സമ്മതിക്കുകയായിരുന്നു. യോഗ വിവരം സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിസി പ്രത്യേകം തയ്യാറാക്കി ചാൻസലർ കൂടിയായ ഗവർണറെ അറിയിക്കും. മന്ത്രി അംഗീകാരം നൽകിയ പ്രമേയത്തിന്റെ നിയമസധുത പരിശോധിക്കും. അതും ഗവർണർക്ക് അയച്ചുകൊടുക്കും.
ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് സെനറ്റ് യോഗം ചേർന്നത് .
സർവ്വകലാശാല യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും, നൽകാത്തപക്ഷം ചാൻസലർക്ക് വിസി നിയമനത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാമെ ന്നുമുള്ള ഹൈക്കോടതി വിധി പ്രകാരം, മേൽ നടപടികൾ കൈകൊള്ളാൻ വിസി ഗവർണർക്ക് കത്ത് നൽകുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: