മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വിമര്ശകന് തടവിലായിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി അന്തരിച്ചു. ശിക്ഷ അനുഭവിച്ചു വന്ന യമലോ-നെനെറ്റ്സ് മേഖലയിലെ ജയില്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജയിലില്‍ നടക്കുകയായിരുന്ന നവല്‍നിക്ക് പെട്ടെന്ന് അസ്വസ്ഥത തോന്നി ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ടു. വൈദ്യം സഹായം എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ അലക്സി നവല്‍നിയുടെ മരണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അലക്സി നവല്‍നിയുടെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി വെളിപ്പെടുത്തിയത്.
അലക്സി നവാല്‍നി തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് 19 വര്‍ഷത്തെ ഏകാന്ത തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഡിസംബറില്‍ മധ്യ റഷ്യയിലെ വ്ളാഡിമിര്‍ മേഖലയിലെ ജയിലില്‍ നിന്ന് വടക്കന്‍ പ്രദേശത്തെ ‘പോളാര്‍ വുള്‍ഫ്’ എന്ന് വിളിപ്പേരുള്ള ഐകെ -3 ‘സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി.
മുമ്പ് അലക്സി നവാല്‍നിയെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: