പൃഥ്വിരാജിന്റെ ആടുജീവിതം ഏപ്രില്‍ പത്തിന് ഇറങ്ങുകയാണ്. അത് കാണണമെന്ന് പറയുന്നു. ആ പടത്തിന്റെ കാര്യം മാത്രം എന്തിനാണ് എടുത്ത് പറയുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. കാരണം എനിക്ക് സങ്കടം തോന്നിയ കാര്യങ്ങളതിന് പിന്നിലുണ്ട്. എന്നോട് പറയാതെയാണ് രാജു ശരീരഭാരം കുറച്ചത്. ബ്ലെസിയും ബെന്യമനുമൊക്കെ പറയുമ്പോഴാണ് ഞാനിതൊക്കെ അറിഞ്ഞതും.
എങ്ങാണ്ടോ പോയിട്ട് പത്ത് പതിനെട്ട് കിലോയോളം കുറച്ചു. എന്നിട്ട് അവിടെ അഭിനയിക്കുകയും ചെയ്തു. അവിടുന്ന് ഫോട്ടോ അയച്ച് തന്നെങ്കിലും ആദ്യം കുഴപ്പം തോന്നിയില്ല. പിന്നെ പിന്നെയാണ് മെലിഞ്ഞ് മെലിഞ്ഞ് വരുന്ന ചിത്രങ്ങള്‍ കണ്ടത്. അതില്‍ പല ഫോട്ടോസും അമ്മയെ കാണിക്കരുതെന്നും അമ്മയ്ക്ക് സങ്കടമാവുമെന്നും രാജു ബാക്കിയുള്ളവരോട് പറഞ്ഞിരുന്നു.
ഇടയ്ക്ക് അവന്റെ കൂടെയുള്ളവരെ വിളിച്ചിട്ട് അവന് ഭക്ഷണമൊന്നും കഴിക്കുന്നില്ലെന്ന് ചോദിച്ചു. അവരോടും ഞാന്‍ വിളിച്ചാല്‍ പറയാനുള്ളത് പഠിപ്പിച്ച് വെച്ചിരിക്കുകയാണ്. പിന്നെ ഞാന്‍ വിളിച്ചിട്ട് വഴക്ക് കൂടി. അതോടെ ഈ സിനിമയ്ക്ക് വേണ്ടി വണ്ണം കുറക്കണമെന്ന് പറഞ്ഞു. ഇങ്ങനെ പട്ടിണി കോലമാവണോന്ന് ചോദിച്ചപ്പോള്‍ ആടിന്റെ കൂടെ മരുഭൂമിയില്‍ കിടക്കുമ്പോഴുണ്ടാവുന്ന അവസ്ഥയിലേക്ക് എത്തണ്ടേ എന്നായി ചോദ്യം.
പിന്നീട് അയാളുടെ ആരോഗ്യസ്ഥിതിയ്ക്ക് പോലും ദോഷമാണെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞിട്ടും അങ്ങനെ ചെയ്തു എന്നൊക്കെ ബ്ലെസി അടക്കമുള്ളവര്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് കേട്ടു. ഇതോടെ പൃഥ്വിയുടെ അമ്മാവനെ കൊണ്ട് ഞാന്‍ സംസാരിപ്പിച്ചു. ഇത്രയൊക്കെ ചെയ്താല്‍ അതിന്റെ ദോഷം പിന്നീടും വരാനും വരാതിരിക്കാനും സാധ്യതയുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞു. അതോടെ അങ്ങനെ കുഴപ്പമൊന്നുമില്ലെന്ന് അവന് വ്യക്തമാക്കി.
ഇനി ഇത്രയും മെലിയില്ലെന്ന് ഒക്കെ അവന് പറഞ്ഞു. അപ്പോഴാണ് ശരിക്കുമുള്ള കാര്യങ്ങളൊക്കെ ഞാനും അറിയുന്നത്. അമ്മയെ ഫോട്ടോയൊന്നും കാണിക്കാതെ വെച്ചതാണ്. അല്ലെങ്കില്‍ അടുത്ത ഫ്ളൈറ്റില്‍ കയറി അമ്മ ജോര്‍ദാനിലേക്ക് വരില്ലേ എന്നാണ് അവന് പറഞ്ഞത്. സാമാന്യം ഒരു കുഴപ്പവുമില്ലാതെ പോയ കുഞ്ഞ് അസ്ഥിക്കൂടമായി നില്‍ക്കുന്നത് കണ്ടാല്‍ ഏത് അമ്മയ്ക്കാണ് വിഷമം ഇല്ലാതിരിക്കുന്നതെന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്. അതാണ് പൃഥ്വിയുടെ സ്വഭാവം. ആ പടത്തിന് വേണ്ടി എന്തും ചെയ്യും. അവനൊരു പടം കിട്ടിയാല്‍ അതില്‍ ഭയങ്കരമായി കമ്മിറ്റഡ് ആവും. സംവിധാനമോ, അഭിനയമോ, എന്തായാലും അങ്ങനെയാണെന്നും നടി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: