തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത.
കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.സാധാരണയുളളതിനേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്.
ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: