Categories: India

പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നു, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് നേർക്ക് മമതാ കണ്ണടയ്‌ക്കുന്നു : കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവി

Published by

റാഞ്ചി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ അവസ്ഥ ഏറെ ഹൃദയഭേദകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രശ്‌നബാധിത പ്രദേശമായ സന്ദേശ്ഖാലിയിൽ ഇന്ന് സന്ദർശനം നടത്തുന്ന ബിജെപിയുടെ ആറംഗ സമിതിയുടെ ഭാഗമായി പശ്ചിമ ബംഗാളിലേക്ക് പോകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

“സന്ദേശ്ഖാലിയിലെ കഷ്ടപ്പാടുകൾ ഹൃദയഭേദകമാണ്. പശ്ചിമ ബംഗാളിൽ മുഴുവൻ ക്രമസമാധാനം തകർന്നിരിക്കുന്നു, ”- കേന്ദ്രമന്ത്രി, ബിർസ മുണ്ട വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനു പുറമെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകളെ സംരക്ഷിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടക്കുന്നത്, ഇത് വളരെ തെറ്റാണ്. ഒരു വനിതാ മുഖ്യമന്ത്രി എങ്ങനെയാണ് സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ അനുവദിക്കുന്നത് എന്നത് ആശങ്കാജനകമാണെന്നും ദേവി പറഞ്ഞു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ വ്യാപകമായ ഭയം ഉളവാക്കലും ആസൂത്രിതമായിട്ടുള്ള അവഹേളനങ്ങളും നടന്നതായി ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലാണ് പോലീസ് ഉദ്യോഗസ്ഥരെയും തൃണമൂൽ അംഗങ്ങളെയും പ്രതിക്കൂട്ടിലാക്കിയത്.

ജനുവരി 5 ന് കോടികളുടെ റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷെയ്ഖ്ന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചത് മുതൽ ഇയാൾ ഒളിവിലാണ്. ഇയാളുടെ സഹായി സിഭു ഹസ്രയും ഒളിവിലാണ്.

തുടർന്ന് ഒളിവിലുള്ള ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെയും കൂട്ടരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ പ്രകടനക്കാരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച തുടർച്ചയായ ഏഴാം ദിവസവും സന്ദേശ്ഖാലിയിൽ പ്രതിഷേധം ശമനമില്ലാതെ തുടരുകയാണ്. ഭൂമി കയ്യേറ്റം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളാണ് ഷെയ്ഖിനും കൂട്ടർക്കും എതിരെയുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by