ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ഉത്സവാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിത്രക്കൂട്ടിലുള്ള ബുന്ദേല്‍ഖണ്ഡിലെ ഗൗരവ് മഹോത്സവത്തിനിടെ വെടിക്കെട്ട് നടക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വെടിക്കെട്ട് നടന്ന സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും എത്തി. ബോംബോ ഡിസ്പോസല്‍ സ്ക്വാഡ് പ്രദേശം പരിശോധിച്ചുവെന്നും പ്രയാഗ്രാജ് എഡിജിപി ഭാനു ഭാസ്കര്‍ അറിയിച്ചു. മൂന്ന് പേര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആറില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലീസിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ കമ്മിറ്റിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ച കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായവും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: