ലഖ്നൗ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷകള്‍ രാജ്യത്തുടനീളവും മറ്റ് 26 രാജ്യങ്ങളിലും വ്യാഴാഴ്ച ആരംഭിച്ചു.
സിബിഎസ്ഇയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും മറ്റ് 26 രാജ്യങ്ങളില്‍ നിന്നുമായി 39 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ദല്‍ഹിയില്‍ 877 പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നായി 5,80,192 വിദ്യാര്‍ഥികള്‍ ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കും. ഇന്നാണ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ആരംഭിക്കുന്നു. ഇന്ന് കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പരീക്ഷയുള്ളത്.
2022ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ 90 ശതമാനം വിജയശതമാനം രേഖപ്പെടുത്തി പെണ്‍കുട്ടികള്‍ വീണ്ടും ആണ്‍കുട്ടികളെക്കാള്‍ തിളങ്ങി. 17 ലക്ഷം വിദ്യാര്‍ത്ഥികളാണ് 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതിയത്. പരീക്ഷയെഴുതിയ 90 ശതമാനത്തിലധികം പെണ്‍കുട്ടികളും വിജയിച്ചതിനാല്‍ പെണ്‍കുട്ടികള്‍ വീണ്ടും മികവ് പുലര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: