തിരുവനന്തപുരം: സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ കെആര്ഇഎംഎല്ലിനു (കേരള റെയര്‍ എര്‍ത്ത്സ് ആന്‍ഡ് മിനറല്‍സ് ലിമിറ്റഡ്) നല്കിയ കരിമണല്‍ ഖനനാനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത് അഞ്ച് വര്‍ഷം കഴിഞ്ഞ്. കരാര്‍ റദ്ദാക്കിയത് കരിമണല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിലുള്ള മാസപ്പടിയുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടര്‍ന്നപ്പോള്‍. ഇതോടെ മാസപ്പടി വിവാദം മുഖ്യമന്ത്രിക്ക് അറിയാമെന്നും വ്യക്തമായി.
2019ല്‍ ആണ് സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനം റദ്ദാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് 2023 ഡിസംബറിലും. എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാന്‍ 2019ല്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2004ല്‍ സിഎംആര്‍എല്ലിനു കൊടുത്ത കരാര്‍ റദ്ദാക്കാന്‍ മൈനിങ് വിഭാഗം നടപടികളുമായി മുന്നോട്ടുപോയി. ഭൂമിതിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആര്‍എല്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുന്നത്.
2016 ല്‍ സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കരിമണല്‍ ശേഖരിക്കുന്ന സ്ഥലം ഏറ്റെടുക്കാമായിരുന്നെങ്കിലും ഏറ്റെടുത്തില്ല. 2019ല്‍ എല്ലാ സ്വകാര്യ ഖനന കരാറുകളും റദ്ദാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം വന്നു. എന്നാല്‍ ഖനനം തുടരാന്‍ മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഫയല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയല്‍ വിളിച്ചുവരുത്തിയാണ് ഖനനം തുടരാന്‍ അനുമതി നല്‍കിയത്. ഇതോടെ എക്സാലോജിക് കമ്പനിക്ക് മാത്രമല്ല അഞ്ചു വര്‍ഷം കൊണ്ട് കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നെന്ന് വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: