കോഴിക്കോട്: നിസ്കാരം നടന്നു വരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന് എന്‍ടിയു. കുറ്റിയാടി മാനേജ്മെന്റ് സ്കൂളില്‍ മാനേജര്‍ സ്
കൂള്‍ സമയത്തല്ലാതെ നടത്തിയ വിഘ്നേശ്വര പൂജയുടെ റിപ്പോര്ട്ട്തേടിയ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ച സമയത്ത് അനധികൃതമായി നടന്നുവരുന്ന നിസ്കാരത്തിന്റെ റിപ്പോര്‍ട്ടും അടിയന്തരമായി ശേഖരിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു.
കാള പെറ്റു എന്ന് കേട്ട ഉടന്‍ കയറുമായി പരിശോധനക്ക് വിദ്യാലയങ്ങളിലേക്ക് അയക്കുന്ന സമീപനമല്ല ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാവേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പടുത്ത സമയത്ത് മതന്യൂനപക്ഷങ്ങളുടെ വോട്ട് കൈവശപ്പെടുത്താനുള്ള രാഷ്ട്രീയ ഗിമ്മിക്കുകള്‍ നടപ്പിലാക്കാനുള്ള ഇടങ്ങളാക്കരുത് വിദ്യാലയങ്ങളെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കുറ്റിയാടി നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ നവീകരണത്തിന്റെ ഭാഗമായി നടത്തിയ ഗണപതി ഹോമം ആക്രമിച്ച് സിപിഎം നേതാക്കള്‍ തടസപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയാണ് നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ മാനേജരുടെയും നേതൃത്വത്തില്‍ പൂജകള്‍ നടന്നത്. പൂജാ വേളയില്‍ സ്കൂള്‍ ഹാളിലേക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ. കരുണന്റെ നേതൃത്വത്തില്‍ എത്തിയ നൂറോളം നേതാക്കള്‍ ഇരച്ചുകയറുകയും പൂജ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മാനേജര്‍ വഴങ്ങാതിരുന്നതോടെ ഹാളിന്റെ വാതില്‍ ചവിട്ടി പൊളിക്കുകയും വിളക്കുകള്‍ ചവിട്ടിത്തെറിപ്പിക്കുകയും പൂജാരിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്കൂളില്‍ നടക്കുന്നത് ആര്‍എസ്എസ് ആയുധ പൂജയാണെന്ന് ആരോപിച്ചാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. ആക്രമണത്തില്‍ സ്കൂള്‍ ജനലുകള്‍, വാതില്‍, വൈദ്യുതി വിതരണ മീറ്റര്‍ ബോര്‍ഡ് എന്നിവ നശിപ്പിച്ചു. മാനേജര്‍ അരുണയുടെ ഭര്‍ത്താവ് രാജേന്ദ്രനെയും ആക്രമിച്ചു. രാജേന്ദ്രന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി മൂന്നു മണിക്കൂറോളം മാനേജരെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ സ്കൂളില്‍ തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: