Categories: Kerala

രാഹൂല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗത്തിനെതിരെ ടി.പി. സിന്ധുമോള്‍ പോലീസില്‍ പരാതി നല്‍കി

Published by

കൊച്ചി: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും പ്രധാനമന്ത്രിയോട് വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസില്‍ പരാതി നല്‍കി. ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോളാണ് രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരത്ത് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. മാതൃഭൂമി എംഡിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by