മാന്നാര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത അബുദാബി ബാപ്സ് ക്ഷേത്രത്തിലെ ഏഴു പ്രധാന പ്രതിഷ്ഠകളില്‍ ഒന്നായ അയ്യപ്പന്റെ വിഗ്രഹം നിര്‍മിച്ചത് പരുമലയില്‍. കാട്ടുംപുറത്ത് പന്തപ്ലാതെക്കേതില്‍ പി.പി അനന്തന്ആചാരി(68) യുടെയും മകന് അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആര്‍ട്ടിസാന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ പത്തോളം സഹപ്രവര്‍ത്തകരുടെ ആറുമാസത്തെ പ്രയത്നമാണ് അയ്യപ്പ വിഗ്രഹം.
അനുബന്ധമായുള്ള പതിനെട്ടാംപടി, അലങ്കാര പ്രഭ, വിളക്കുകള്‍ തുടങ്ങിയവയും ഇവര്‍ തന്നെയാണ് നിര്‍മിച്ചത്. യുഎഇയിലെ ഏഴു എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴു ഗോ
പുരങ്ങളിലായി ഏഴ് പ്രതിഷ്ഠകളാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പന്റെ പഞ്ചലോഹത്തിലുള്ള വിഗ്രഹമാണ് പരുമല ആര്‍ട്ടിസാന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനി നിര്‍മ്മിച്ചത്. നാലടിയാണ് ഉയരം.
ശബരിമല, ഏറ്റുമാനൂര്‍, പാറമേക്കാവ് തുടങ്ങി കേരളത്തിലെ
യും ഇതരസംസ്ഥാനങ്ങളിലെയും പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിലെ സ്വര്‍ണ കൊടിമരങ്ങള്‍ കൂടാതെ, ഗുരുവായൂരിലെ ഭീമന് വാര്പ്പുകള്, അമേരിക്കയിലെ മിഷിഗന്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ 1008 തിരികളുള്ള ദീപസ്തംഭം, ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്പള്ളിയിലെയും ചിക്കാഗോയിലെ കത്തീഡ്രല്‍ ചര്‍ച്ചിലെയും കൊടിമരങ്ങള്‍, റ്റാമ്പ അയ്യപ്പ ക്ഷേത്രത്തിലെ കൊടിമരം, ബലിക്കല്ല്, ശ്രീകോവില്‍ അലങ്കാര പണികള്‍ തുടങ്ങിയവയും പി.പി അനന്തന്ആചാരിയുടെയും മകന് അനുഅനന്തന്റെയും നേതൃത്വത്തിലാണ് നിര്‍മിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: