ന്യൂദല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയെ ബുധനാഴ്ച പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിന്ന് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ അശോക് ചവാനെ മത്സരിപ്പിക്കുകയും ചെയ്യും.
ജെ.പി. നദ്ദ നിലവില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ചവാന്റെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും അടുത്തിടെ പാര്‍ട്ടി മാറിയതിനു പിന്നാലെയാണ് ചവാന്റെ നീക്കം.
സിദ്ദിഖ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) ചേര്‍ന്നപ്പോള്‍ മിലിന്ദ് ദിയോറ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: