ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് പാര്‍ലമെന്റില്‍ എത്താന്‍ തയ്യാറായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനില്‍ നിന്ന് മത്സരിക്കാന്‍ ഇന്ന് മകള്‍ക്കും മകനുമൊപ്പം എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന ആത്മവിശ്വാസ കുറവാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും രാജ്യസഭയില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു.
ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്റ് അംഗമല്ലാതായല് ഔദ്യോഗിക വസതി ഒഴിയേണ്ടിവരുമെന്ന ഭയമാണ് സോണിയയെ രാജ്യസഭവഴിയെങ്കിലും പാര്‍ലമെന്റില്‍ എത്താന്‍ പ്രേരിപ്പിക്കുന്നതെന്നും ബിജെപി പരിഹസിച്ചു.
സോണിയ ഗാന്ധി ജയ്പൂരില്‍ എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് നിന്ന് ഒരു രാജ്യസഭാ സീറ്റ് പാര്‍ട്ടി നേടുമെന്ന ഉറപ്പാണ് രാജസ്ഥാനില്‍ നിന്ന് മത്സരിക്കാന്‍ സോണിയ തീരുമാനമെടുത്തത്.
അഞ്ച് തവണ ലോക്സഭാ എംപിയായിരുന്ന 77 കാരിയായ നേതാവ് ഉപരിസഭയിലെക്ക് എത്തുന്ന ആദ്യ ടേമാണിത്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി മത്സരിച്ചുവന്ന റായ്ബറേലി മണ്ഡലം മകള്ക്ക്ു വിട്ടുകൊടുക്കാനാണ് സാധ്യത. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കുകയാണ്. സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: