ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി പാർലമെൻ്റ് മണ്ഡലം സന്ദർശനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഗരത്തിലെ ഒരുക്കങ്ങൾ അവലോകനം ചെയ്തു. ഈ മാസം 24-25 തീയതികളിൽ മോദി മണ്ഡലം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുപ്പത് ഏക്കർ സ്ഥലത്ത് 475 കോടി രൂപ ചെലവിൽ സ്ഥാപിച്ച അമുൽ പ്ലാൻ്റ് യോഗി പരിശോധിച്ചു. തുടർന്ന് നഗരത്തിലെ ബിജെപിയുടെ ഔദ്യോഗിക ഓഫീസിലെത്തിയ അദ്ദേഹം പാർട്ടി പ്രതിനിധികളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. വികസന പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മോദിയുടെ സന്ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ നഗരം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പിന്നീട് കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക