കൊച്ചി: തൃപ്പൂണിത്തുറ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു ജില്ലാ ഭരണകൂടം. സബ് കളക്ടര്‍ കെ.മീര അന്വേഷണം നടത്തും. സ്ഫോടനത്തില്‍ പോലീസ് അന്വേഷണവും ഊര്‍ജിതമാണ്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതിപ്പട്ടികയിലുള്ളവരില്‍ പലരും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ തിരുവനന്തപുരത്തുനിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ഉഗ്രസ്ഫോടനത്തില്‍ വീട് തകര്‍ന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചിലര്‍ ബന്ധുവീടുകളിലേക്കും താമസം മാറി.
സ്ഫോടനത്തില്‍ വാന്‍ ഡ്രൈവര്‍ തിരുവനന്തപുരം പോങ്ങുംമൂട് റോസ് ഗാര്ഡന് എസ്.വിഷ്ണു (27), ദിവാകരന്(55) എന്നിവരാണു മരിച്ചത്. ദിവാകരന്റെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ മൂന്നു പേര് കളമശേരി മെഡിക്കല്‍ കോളജ് ബേണ്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് എസ്. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: