ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ രണ്ടു പദയാത്രകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന് – കോൺഗ്രസിന്റെ വയനാടൻ എംപി രാഹുൽ ഗാന്ധിയുടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്കുള്ള പദയാത്ര. രണ്ടാമത്തേത് ഡൽഹിയിലെ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസിൽ നിന്നും ബിജെപിയുടെ ഡൽഹിയിലെ ആസ്ഥാനത്തേക്കുള്ള പദയാത്ര. രാഹുൽ ഗാന്ധിയുടെ പദയാത്ര ബംഗാളിലും ബിഹാറിലുമൊക്കെ എത്തുന്നതിനു മുൻപുതന്നെ കോൺഗ്രസ് നേതൃത്വം നൽകിയ ഇൻഡി മുന്നണി ആ സംസ്ഥാനങ്ങളിൽ ചിതറിവീഴുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാൽ കോൺഗ്രസ് ആസ്ഥാനത്തു നിന്ന് ബിജെപി ആസ്ഥാനത്തേക്കുള്ള പദയാത്ര തിരഞ്ഞെടുപ്പ് അടുക്കുംതോറും ശക്തിയാർജ്ജിച്ചു വരികയാണ്. മഹാരാഷ്‌ട്രയുടെ മുൻ മുഖ്യമന്ത്രിയായ അശോക് ചവാനും ആത്മീയ ഗുരു പ്രമോദ് കൃഷ്ണമും കോൺഗ്രസിൽ നിന്ന് രാജിവച്ചു പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയായ കമൽനാഥും ചാടാൻ റെഡിയാകുന്നു. തിരുവനന്തപുരത്തുനിന്നും കണ്ണൂരിൽ നിന്നുമൊക്കെ വിശ്വപൗരന്മാർ ഡൽഹിയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രയ്‌ക്കുള്ള റൂട്ട് മാപ് തയാറാക്കികൊണ്ടിരിക്കുയാണെന്നും പറയപ്പെടുന്നു.
കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുന്നതോടുകൂടി താൻ പാർട്ടിക്കുള്ളിൽ എതിരില്ലാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുമല്ലോ എന്ന സന്തോഷത്തിലാണ് രാഹുൽ ഗാന്ധി.എന്നും കൃഷ്ണകുമാർ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക