കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചതില്‍ ആര് എസ് എസിന് പങ്കുണ്ടെന്ന പരാമര്‍ശത്തില്‍ സിപിഐ നേതാവ് അഡ്വ. വിഎസ് സുനില്‍കുമാറിന് ജാമ്യം. കണ്ണൂര്‍ ജില്ലാ കോടതിയില്‍ സുനില്‍കുമാര്‍ നേരിട്ടെത്തിയാണ് ജാമ്യമെടുത്തത്.
മുന്‍ കൃഷിമന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍. 2021 ജനുവരി 29 നാണ് വിഎസ് സുനില്‍കുമാര്‍ കേസിനാധാരമായ പരാമര്‍ശം നടത്തിയത്.ഫേസ്ബുക്കിലൂടെയാണ് പരാമര്‍ശം.
നാഥുറാം വിനായക് ഗോഡ്സെയെ ‘ആര്‍എസ്എസ് കാപാലികന്’ എന്ന് വിശേഷിപ്പിച്ചാണ് സുനില്‍കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലെ ഈ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബല്‍റാം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: