ഹരിദ്വാര്‍: ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയിലെ കയ്യേറിയ ഭൂമി വിട്ടുകിട്ടുകമാത്രമല്ല, മാലിക് കാ ബാഗിച്ചയില്‍ ഒരു പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
ഈ സ്ഥലത്ത് ഇസ്ലാം മതമൗലികവാദികളില്‍ പോലീസുകാരെ ആക്രമിക്കുകയും ജീവനോടെ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉത്തരാഖണ്ഡ് പോലീസിലെ നിരവധി വനിതാ ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അവിടെ ന്യായം നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദേഹം പ്രഖ്യാപിച്ചു. ഹരിദ്വാറിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ദാമി ഇക്കാര്യം പറഞ്ഞത്.
ഞങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് വനിതാ ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഡ്യൂട്ടി ചെയ്തതിന് ഒരു ഭീകര ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച സ്ഥലത്ത് ഞങ്ങള്‍ ഒരു പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കും. അതേ ‘മാലിക് കാ ബാഗീച്ച’യുടെ സ്ഥലത്ത് ഞങ്ങള്‍ ഒരു പോലീസ് സ്‌റ്റേഷന്‍ പണിയും.
बनभूलपुरा, हल्द्वानी में जिस जगह से अवैध अतिक्रमण हटाया गया वहां पर अब पुलिस थाने का निर्माण किया जाएगा।
उपद्रवियों और दंगाइयों के लिए हमारी सरकार का यह स्पष्ट संदेश है कि देवभूमि की शांति से खिलवाड़ करने वाले किसी भी व्यक्ति को छोड़ा नहीं जाएगा, ऐसे उपद्रियों के लिए उत्तराखण्ड… pic.twitter.com/kUQsHCCpeq
— Pushkar Singh Dhami (@pushkardhami) February 12, 2024
കലാപകാരികള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമുള്ള എന്റെ വ്യക്തമായ സന്ദേശമാണിത്. ദേവഭൂമി ഉത്തരാഖണ്ഡിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച ആരെയും ഞങ്ങള്‍ വെറുതെ വിടില്ല. നൈനിറ്റാള്‍ പോലീസ് 30 കലാപകാരികളെ അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് പിസ്റ്റളുകളും തോക്കുകളും മറ്റ് വെടിക്കോപ്പുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: