പത്തനംതിട്ട: കുംഭമാസ പൂജകളോടനുബന്ധിച്ച് ശബരിമലയിൽ ഇന്ന് നട തുറക്കും. ഫെബ്രുവരി 18-വരെ പതിവ് പൂജകളോട് കൂടി ക്ഷേത്രം തുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. മേൽശാന്തി മഹേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നട തുറന്ന് ദീപം തെളിച്ച ശേഷമായിരിക്കും ഭക്തർക്ക് ദർശനാനുമതി.
മറ്റ് വിശേഷാൽ പൂജകളൊന്നും തന്നെ ഇന്നുണ്ടാകില്ല.തുടർന്ന് രാത്രി പത്ത് മണിയോടെ നട തുറക്കും. നാളെ പുലർച്ചെ അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നിർമ്മാല്യ ദർശനത്തിന് ശേഷം ഭഗവാന് അഭിഷേകം നടത്തി നെയ്യഭിഷേകം ആരംഭിക്കും.
തുടർന്ന് ഗണപതിഹോമം, ഉഷപൂജ, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പുഷ്പാഭിഷേകം എന്നിവ വിധിപ്രകാരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: