മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടയിൽ ആന ഇടഞ്ഞു. സംഭവത്തിൽ ആനപ്പുറത്ത് നിന്ന് വീണ ഒരാൾ നിസര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാപ്പാന്മാർ ആനയെ തളച്ചു.
















