കൊച്ചി: തൃപ്പൂണിത്തുറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റില്‍. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന് എന്നിവരും ജോയിന്‍ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കരാറുകാരന് ആദര്‍ശാണ് നാലാം പ്രതി. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം കളക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്കി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ തിരുവനന്തപുരം പോത്തന്‍കോട്ടെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. കരാറുകാരന് ആദര്‍ശിന് പടക്ക നിര്‍മാണത്തിന് ലൈസന്‍സില്ലെന്ന് പൊലീസ്. ശാസ്തവട്ടം മടവൂര്‍ പാറയിലുള്ള ഇയാളുടെ രണ്ട് ഗോഡൗണുകളില്‍ പരിശോധന നടത്തി.
ആറുമാസങ്ങള്‍ക്കു മുന്‍പ് അമ്മ മരിച്ചതോടെ ലൈസന്‍സ് റദ്ദായി. ഇത് മറച്ചുവെച്ചാണ് ആദര്‍ശും സഹോദരനും പടക്ക നിര്‍മ്മാണം തുടര്‍ന്നത്. ലൈസന്‍സ് നേടാന്‍ വേണ്ടിയാണ് ഇവര്‍ ഗോഡൗണുകള്‍ വാടകയ്ക്ക് എടുത്തതെന്നും പോത്തന്‍കോട് പൊലീസ് പറഞ്ഞു.
സംഭവം നടന്നതിനു തൊട്ട് പിന്നാലെ ഇയാളുടെ സഹായികള്‍ വന്‍തോതില്‍ വെടിമരുന്നു ശേഖരം ഗോഡൗണില്‍ നിന്ന് മാറ്റിയതായും പൊലീസ് വ്യക്തമാക്കി. ഗോഡൗണിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന് വലിയ ഗുണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഇവിടെ നിന്ന് കഞ്ചാവ് ശേഖരവും പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: