Categories: Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: 19ന് പ്രതികള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകും

Published by

കൊച്ചി: തൃശ്ശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ 19ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവുക. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്കരുതെന്നും 2,300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇ ഡി കോടതിയില്‍ ഹാജരാക്കി. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നാണ് ഇ ഡി കണ്ടെത്തല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by