കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം.പഞ്ചാബ് എഫ് സിയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.
മിലോസ് ഡ്രിഞ്ചിചിലൂടെ 39ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ഒരു കോര്‍ണറില്‍ നിന്നുള്ള ഡ്രിഞ്ചിചിന്റെ സ്‌ട്രൈക്ക് പോസ്റ്റില്‍ തട്ടി ഗോള്‍ വല കടന്നു തിരികെ വന്നപ്പോള്‍ ലൈന്‍ റഫറിയുടെ തീരുമാനം ബ്ലാസ്‌റ്റേഴ്‌സിന് സ്‌കോര്‍ 1-0.
നാലു മിനിട്ടുകള്‍ക്കുളളില്‍ പഞ്ചാബ് സമനില നേടി. ജോര്‍ദാന്‍ ഗില്ലാണ് ഗോള്‍ നേടിയത്. സ്‌കോര്‍ 1-1. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.
ജോര്‍ദനിലൂടെ 61ാം മിനിട്ടില്‍ വീണ്ടും പഞ്ചാബ് എഫ് സി വീണ്ടും വല കുലുക്കി. സ്‌കോര്‍ 1-2. 88ാം മിനിട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ലൂക ഗോള്‍ കണ്ടെത്തിയതോടെ പഞ്ചാബ് വിജയം ഉറപ്പിച്ചു.
ഇതോടെ പഞ്ചാബ് 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് 26 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക