തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം നഗരത്തില്‍ രണ്ടാം ഘട്ട പര്യടനം തുടരുന്നു. രാവിലെ ചെങ്കോട്ടുകോണം കേരള ഗ്രാമീണ്‍ ബാങ്ക് പരിസരത്തെ വേദിയില്‍ തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ ഉദ്ഘാടനം ചെയ്തു.
ധനകാര്യ സാക്ഷരതാ കൗണ്‍സിലര്‍ ഗിരീഷ് കുമാര്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ലിബിന് ,ചെമ്പഴന്തി പോസ്റ്റ് മാസ്റ്റര്‍ സജീവ് എന്നിവര്‍ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളുടെ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ഉജ്ജ്വല യോജനയുടെ കീഴില്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ വിതരണം ചെയ്തു.
ഉച്ചയ്ക്ക് ശേഷം കരുമം ആയിരവല്ലി തമ്പുരാന് ക്ഷേത്ര ഹാളില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം കോരര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി എസ് .കെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നെല്ലിയോട് ഗിരിഷ്, കാനറാ ബാങ്ക് മനേജര്‍ അനിഷ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെവലപ്മെന്റ് ഓഫീസര്‍ സജിത് എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച്ച (13.02. 2024) കണ്ണമൂല, ഞണ്ടൂര്‍കോണം എന്നിവടങ്ങളില്‍ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര എത്തും. ലീഡ് ബാങ്ക് നേതൃത്വം നല്കുന്ന പരിപാടിയില്‍ ആധാര്‍ അപ്ഡേഷന് സൗകര്യങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷ സ്കീമുകളില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര വാനും ഉണ്ടാകും.
രണ്ടാം ഘട്ടത്തില്‍ ഫെബ്രുവരി 25 വരെ കോര്‍പറേഷനിലെയും നാല്മുനിസിപ്പാലിറ്റികളിലെയും 24 സ്ഥലങ്ങളില്‍ പര്യടനം നടത്തും. ജനുവരി 2 മുതല്‍ 23 വരെ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലയിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ നഗര പര്യടനത്തിന്റെ ആദ്യ ഘട്ടത്തില്‍ 46 സ്ഥലങ്ങളില്‍ യാത്ര എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: