നെതര്‍ലാന്‍ഡ്സ്: പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ അഗ്റ്റും ഭാര്യ യുജെനി വാന്‍ അഗ്റ്റും 93ാമത്തെ വയസില്‍ ദയാമരണത്തിലൂടെ അവര്‍ കൈകോര്‍ത്തു.
1977 മുതല്‍ 1982 വരെ അഞ്ചു വര്‍ഷം നെതര് ലാന്‍ഡ്സിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാന്‍. ഇരുവരും കൈകോര്‍ത്തു പിടിച്ചാണ് മരണത്തിലേക്ക് നടന്നതെന്ന് ദയാമരണം സ്ഥിരീകരിച്ച് മനുഷ്യാവകാശ സംഘടന ദ റൈറ്റ്സ് ഫോറം അറിയിച്ചു.
ഫെബ്രുവരി അഞ്ചിനാണു ദയാമരണം നടപ്പാക്കിയതെന്നാണു റിപ്പോര്‍ട്ട്. പലസ്തീന് അനുകൂല നിലപാടുകളാണ് ഡ്രൈസ് വാനിനെ ഡച്ചു രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കിയത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പുരോഗമനവാദിയായി.
2019ല്‍ പലസ്തീന് അനുകൂല പ്രസംഗത്തിനിടെ മസ്തിഷ്ക രക്ത സ്രാവമുണ്ടായി. ഇതില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. അവസാനസമയത്തു ഡ്രൈസ് വാനും ഭാര്യയും ശാരീരിക അവശതയിലായിരുന്നു. നെതര്‍ലാന്‍ഡ്സില്‍ ദയാമരണം നിയമാനുസൃതമായതിനാല്‍ ഒരു വര്‍ഷം ആയിരം പേരെങ്കിലും ഈ രീതിയില്‍ മരണം സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അമ്പതോളം ദമ്പതികളാണ് ദയാമരണത്തിനു വിധേയരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: