ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം വായിക്കുമ്പോള്‍ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം വെയ്ക്കണമെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ ആവശ്യം ഡിഎംകെ അംഗങ്ങള്‍ തള്ളിക്കളഞ്ഞത് വിവാദമാവുന്നു. താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ദേശീയ ഗാനം വെയ്ക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആര്.എന്‍. രവി പറഞ്ഞു.
തമിഴ്നാട് സ്പീക്കര്‍ എം.അപ്പാവു ഗവര്‍ണര്‍ ആര്.എന്‍.രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് വിളിക്കുകയും മറ്റ് അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തതോടെയാണ് സഭയുടെ അന്തസ്സ് മാനിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം വായിക്കാതെ സഭ വിട്ട് ഇറങ്ങിയതെന്ന് രാജ് ഭവന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 9ന് തന്നെ കരട് നയപ്രഖ്യാപനപ്രസംഗം കിട്ടിയെന്നും എന്നാല്‍ ഇതിലുടനീളം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളായിരുന്നുവെന്നും രാജ് ഭവന് കുറ്റപ്പെടുത്തുന്നു.
ദേശീയ ഗാനത്തിന് അര്‍ഹമായ ബഹുമാനം നല്‍കുന്നതിന് അത് നയപ്രഖ്യാപനപ്രസംഗത്തിന്റെ തുടക്കത്തിലും പ്രസംഗത്തിന് ശേഷവും സഭയില്‍ വെയ്ക്കണമെന്ന് ആര്.എന്‍.രവി മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും കത്തെഴുതിയിരുന്നതുമാണ്. എന്നാല്‍ അത് ഡിഎംകെ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. – രാജ് ഭവന് പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താനും വിഭാഗീയ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ പറയാനും ഉള്ള ഇടമല്ല നയപ്രഖ്യാപന പ്രസംഗമെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ക്ക് പകരം സ്പീക്കര്‍ നയപ്രഖ്യാപനം വായിച്ച് തീര്‍ത്തപ്പോള്‍ ഗവര്‍ണര്‍ രവി ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിന്നെങ്കിലും അത് സഭയില്‍ കേള്‍പ്പിച്ചിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് സ്പീക്കര്‍ അപ്പാവു ഗവര്‍ണര്‍ ആര്.എന്‍. രവിയെ നാഥുറാം ഗോഡ്സേയുടെ പിന്‍ഗാമി എന്ന് കലിതുള്ള വിശേഷിപ്പിച്ചത്. സഭയുടെ അന്തസ്സ് അടിക്കുന്നതായിരുന്നു ഈ പ്രവൃത്തി.
ഗവര്‍ണര്‍ ദേശീയഗാനം ചൊല്ലണമെന്ന് സഭയില്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ അത് നിരസിച്ചുവെന്നും എഐഎഡിഎംകെ നേതാവ് പളനിസ്വാമി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: