ഭുവനേശ്വർ: സംസ്ഥാനത്ത് 80 നിയമസഭാ സീറ്റുകളിലും 16 ലോക്‌സഭാ സീറ്റുകളിലും വിജയിക്കുമെന്ന് ഒഡീഷ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള വിജയ്‌പാൽ സിംഗ് തോമർ. ഈ വർഷം ഒഡീഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇത്തവണ ഞങ്ങൾ ഒഡീഷയിൽ സർക്കാർ രൂപീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരട്ട എഞ്ചിൻ സർക്കാരിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. ഒഡീഷയിൽ 147ൽ 80 നിയമസഭാ സീറ്റുകളും 21ൽ 16 ലോക്‌സഭാ സീറ്റുകളും ബിജെപി നേടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർലമെൻ്റിലെ ചില വിഷയങ്ങളിൽ ബിജെപി സർക്കാരിന് ഭരണകക്ഷിയായ ബിജെഡി പിന്തുണ നൽകിയിട്ടുണ്ടെന്നും തോമർ പറഞ്ഞു. എന്നിരുന്നാലും, പൂർണ്ണ ശക്തിയോടെ ബിജെപി ഒറ്റയ്‌ക്ക് പോരാടുമെന്നും ഒഡീഷയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനു പുറമെ ഭഗവാൻ ജഗന്നാഥന്റെ നാട് ബിജെപിയുടെ നാടായി മാറാൻ പോകുന്നു. സ്ത്രീ വോട്ടർമാർ ബിജെപിക്കൊപ്പമാണ്, നരേന്ദ്ര മോദി സർക്കാർ അവർക്കായി നിരവധി മുൻകൈകൾ എടുത്തിട്ടുണ്ടെന്ന് ബിജെപി നേതാവ് ലത ഉസെന്ദി പറഞ്ഞു.
ബിജെപി സംസ്ഥാന അംഗങ്ങളുമായും ഭാരവാഹികളുമായും തുടർച്ചയായി ചർച്ചകൾ നടത്താനാണ് ഇരു നേതാക്കളും ഞായറാഴ്ച ഇവിടെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: