പാലക്കാട്: മറ്റു പല സംസ്ഥാനങ്ങളും കൃഷി, വാണിജ്യം, വ്യവസായം, ടൂറിസം എന്നീ മേഖലകളില്‍ നിന്നും വരുമാനമുണ്ടാക്കുമ്പോള്‍ കേരളത്തില്‍ വ്യവസായ സംരംഭകരെയും കര്‍ഷകരെയും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ കൊലയ്ക്കുകൊടുക്കുന്ന കാടത്തഭരണമാണെന്ന് ബിഎംഎസ് സമ്മേളനം ചൂണ്ടിക്കാട്ടി.
ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ കേരളം ആത്മഹത്യാ മുനമ്പായി മാറും. മദ്യം, ലോട്ടറി, പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിലെ പകല്‍ക്കൊള്ള ഇവയല്ലാതെ മറ്റൊരു വരുമാന മാര്‍ഗവും കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് പരിതാപകരമാണ്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ അവഗണനയല്ല, പരിഗണനയാണ് നല്‍കുന്നതെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടി. നിരവധി ജനക്ഷേമ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ സാധരണക്കാരില്‍ എത്തിച്ചിട്ടുള്ളത്. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് 602 കോടിയാണ് കേരളത്തിന് ഗ്രാന്റായി അനുവദിച്ചിരുന്നതെങ്കില്‍ ഇന്നത് 2,22,171 കോടി രൂപയായി ഉയര്‍ന്നു.
എല്ലാ പ്രശ്നങ്ങള്‍ക്കും തരംതാണ രാഷ്ട്രീയ പ്രശ്നം ഉന്നയിച്ച് രക്ഷപ്പെടാനാണ് ഇടതുസര്‍ക്കാരിന്റെ ശ്രമം. ദിശാബോധമില്ലാത്ത ഭരണസംവിധാനത്തിന്റെ പരാജയമാണ് ഇതുകാണിക്കുന്നതെന്ന് സംസ്ഥാന സമ്മേളനം
ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: