കൊച്ചി: രണ്ടാം പകുതിയിലേക്ക് കടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഹോം മാച്ചിന്. പഞ്ചാബ് എഫ്സി ആണ് എതിരാളികള്‍. പഞ്ചാബിനെതിരായ എവേ മാച്ചില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു വിജയം.
കഴിഞ്ഞ ഡിസംബര്‍ 14ന് പഞ്ചാബിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയില്‍ ദിമിത്രോവ് ഡയമന്റക്കോസ് നേടിയ ഗോളിലായിരുന്നു വിജയം. സീസണില്‍ രണ്ടാം പകുതിയില്‍ ആദ്യ പോരാട്ടത്തില്‍ ഒഡീഷ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അവരുടെ തട്ടകത്തില്‍ 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
സീസണ് പാതിവഴിക്കെത്തുമ്പോള് പ്രധാന താരങ്ങളില്‍ പലരെയും ബ്ലാസ്റ്റേഴ്സിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കോമാനോവിച്ച് പരിക്കിനെ തുടര്‍ന്ന് ചികിത്സ തുടരുന്ന അഡ്രിയാന്‍ ലുണയുടെ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. മുംബൈയിലുള്ള ലൂണ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ് അടുത്ത മാസത്തോടെ ചികിത്സ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. തുടര്‍ന്ന് താരം ടീമിനൊപ്പം ചേരുമെങ്കിലും ഈ സീസണില്‍ കളിക്കില്ലെന്ന് വുക്കോ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ലൂണ പരിക്കിന്റെ പിടിയിലായിരിക്കെ സീസണ് രണ്ടാം പകുതി തുടങ്ങിന്നിന് തൊട്ടുമുമ്പ് മറ്റൊരു സൂപ്പര്‍ താരം ക്വെയിം പെപ്രയും നഷ്ടമായി. പരിക്ക് കാരണം പെപ്ര പുറത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: