തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ സാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ പറഞ്ഞതൊക്കെ മണ്ടത്തരങ്ങളാണെന്ന് ജി. സുധാകരന്‍. എ ക്ലസ്റ്റര്‍ ഓഫ് ഫൂളിഷ് നെസ് (A cluster of foolishness ) എന്നാണ് ജി. സുധാകരന്‍ പറഞ്ഞത്. ഒരു പ്രമുഖ മലയാളദിനപത്രം നടത്തുന്ന സാഹിത്യസംവാദപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.
“ഞാനല്ല, സെക്രട്ടറിയാണ് മറുപടി പറയേണ്ടത് എന്നാണ് സച്ചിദാനന്ദന്‍ ആദ്യം പറഞ്ഞത്. അതെങ്ങന്യാ അധ്യക്ഷന്‍ അറിയതെ ഒരു സെക്രട്ടറി?”- ജി. സുധാകരന്‍ ചോദിച്ചു. “സാഹിത്യ അക്കാദമി സെക്രട്ടറി ആരാണെന്നറിയാമോ? 1970ല്‍ ഞാന്‍ സ്റ്റേറ്റ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ സ്റ്റേ സെക്രട്ടറിയായിരുന്ന സി.പി. അബൂബക്കര്‍ ആണ് സെക്രട്ടറി. കെഎസ് യുവില്‍ നിന്നാണ് അബൂബക്കര്‍ വന്നത്. ഹിസ്റ്ററിയില്‍ ഒന്നാം റാങ്കുണ്ട്. സി.എച്ച്. കണാരനാണ് അയാളെ കൂട്ടിക്കൊണ്ടുവന്നത്. കുഞ്ഞാലി മരിച്ചപ്പോള്‍ നിലമ്പൂരില്‍ തോറ്റുപോയി. അന്ന് ആര്യാടനാണ് ജയിച്ചത്. അബൂബക്കര്‍ പ്രിന്‍സിപ്പലായിരുന്നു. കവിയാണ്. ചിന്തയുടെ മാനേജരായിരുന്നു. അബൂബക്കറാണ് ശ്രീകുമാരന്‍ തമ്പിയുടെ കവിതയെക്കുറിച്ച് പറയേണ്ടിരുന്നത് എന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. മാത്രമല്ല, ശ്രീകുമാരന്‍ തമ്പിയുടെ കവിത കമ്മിറ്റിയിലുള്ള ആരും ഇഷ്ടപ്പെട്ടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇതൊക്കെ സച്ചിദാനന്ദന് പറയേണ്ട കാര്യമെന്താണ്?” – ജി. സുധാകരന്‍ പറഞ്ഞു.
“ഇനി പ്രതിഭയുടെ കാര്യമെടുത്താല്‍ സച്ചിദാനന്ദനേക്കാള്‍ പ്രതിഭയുള്ള ആളാണ് ശ്രീകുമാരന്‍തമ്പി. സംശയമെന്താ? ശ്രീകുമാരന്‍തമ്പിയുടെ കവിത വായിച്ചുനോക്കിയാല്‍ പോരേ. സിനിമാപ്പാട്ടാണെങ്കിലും അത് ഒന്നാന്തരമല്ലെ.”- ജി. സുധാകരന്‍ പറഞ്ഞു.
“സച്ചിദാനന്‍ മാസ്റ്റര്‍ ദല്‍ഹിയിലൊക്കെ പോയി താമസിച്ച ആളാണ്. അവിടെയൊക്കെ പോയാല്‍ പേരെടുക്കാന്‍ നല്ല അവസരമാണ്. പണ്ട് കെ.പി. ഉണ്ണികൃഷ്ണന്‍ എന്നൊരാളുണ്ടായിരുന്നു. നാട്ടില്‍ ഒന്നും ഒരു പ്രവര്‍ത്തനവുമില്ല. എപ്പോഴും ദല്‍ഹിയിലാണ്. എപ്പോഴും എംപിയുമാണ്. അവിടെ താമസിക്കുമ്പോള്‍ പേരെടുക്കാന്‍ എന്തെളുപ്പമാണ്. അതൊക്കെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്ന ആളാണെങ്കില്‍ ഒരു പാട് പേരെടുക്കാം. അതൊക്കെ അവിടെ നിക്കട്ടെ. എന്തായാലും ഈ വിഷയം സച്ചിദാനന്ദന്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല.” – ജി. സുധാകരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: