മാനന്തവാടി: പടമലയില്‍ കാട്ടാന ബേലൂര്‍ മഗ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ് മലയോരമേഖയിലെ കര്‍ഷകജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം. വന്യമൃഗശല്ല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പടമല സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ അജീഷിന്റെ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയായിരുന്നു ബിഷപ് മാര്‍ ജോസ് പൊരുന്നേടം.കൃഷിചെയ്ത് ജീവിക്കാനും ഉള്‍ഭയമില്ലാതെ വീടിന് മുറ്റത്തിറങ്ങാനുമാവാത്ത അവസ്ഥയാണ് മലയോരത്തെന്നും ഭരണകൂടനിഷ്ക്രിയത്വത്തിന്റെ രക്തസാക്ഷിയാണ് അജീഷെന്നും ബിഷപ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട കാട്ടാന ബേലൂര്‍ മഖ്ന അജീഷിനെ കൊലപ്പെടുത്തിയത്.തുടര്‍ന്ന് നാട്ടുകാര്‍ വന്‍ പ്രതിഷേധം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: