ന്യൂദല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷത്തിലധികം പേര്‍ക്കുള്ള നിയമന കത്തുകള്‍ 2024 ഫെബ്രുവരി 12 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. ഈ അവസരത്തില്‍, ന്യൂ ഡല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്സായ ‘കര്‍മയോഗി ഭവന്റെ’ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മിഷന് കര്‍മ്മയോഗിയുടെ വിവിധ സ്തംഭങ്ങള്‍ക്കിടയിലെ സഹകരണവും സമന്വയവും ഈ സമുച്ചയം അഭിവൃദ്ധിപ്പെടുത്തും.
രാജ്യത്തുടനീളം 47 കേന്ദ്രങ്ങളില്‍ തൊഴില്‍ മേള നടക്കും. കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും ഈ പദ്ധതിയെ പിന്തുണയ്ക്കുന്ന സംസ്ഥാന ഗവണ്മെന്റുകളിലും/കേന്ദ്ര ഭരണപ്രദേശങ്ങളിലുമുടനീളം നിയമനങ്ങള്‍ നടക്കുന്നുണ്ട്. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവ ഊര്‍ജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഗോത്രവര്‍ഗ്ഗകാര്യ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം എന്നിങ്ങനെ ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ പുതുതായി നിയമിതരായവര്‍ ചേരും.
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തൊഴില്‍ മേള. തൊഴില്‍മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ നേരിട്ടുള്ള പങ്കാളിത്തത്തിനും എടുക്കുന്ന തൊഴിലിന് പ്രതിഫലത്തോടെയുള്ള അവസരങ്ങള്‍ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
എവിടെയും ഏത് ഉപകരണത്തിലും പഠനം നടത്താന്‍ കഴിയുന്ന രൂപത്തിലുള്ള 880ലധികം ഇലേണിംഗ് കോഴ്സുകള്‍ ലഭ്യമാക്കിയിട്ടുള്ള ഐ.ജി.ഒ.ടി കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും പുതുതായി നിയമിതരായവര്‍ക്ക് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: