ചണ്ഡീഗഢ്: കര്‍ഷകബില്ലിനെതുടര്‍ന്ന് വിയോജിപ്പിന്റെ പേരില്‍ എന്‍ഡിഎ മുന്നണി വിട്ടുപോയ പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍(എസ് എഡി). ഇപ്പോള്‍ വീണ്ടും ശിരോമണി അകാലിദള്‍ ബിജെപിയോട് അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം ശിരോമണി അകാലിദള്‍ പ്രസിഡന്‍റ് സുഖ് ബീര്‍ സിങ്ങ് ബാദല്‍ പഞ്ചാബിനെ രക്ഷിക്കാന്‍ എന്ന പേരില്‍ പഞ്ചാബ് ബചാവോ യാത്ര നടത്തുകയാണ്. “കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കള്ളന്മാരാണ്. അവര്‍ പഞ്ചാബിനെ നശിപ്പിച്ചു. “- സുഖ് ബീര്‍ സിങ്ങ് ബാദല്‍ പറഞ്ഞു.
തങ്ങള്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള ബന്ധം തുടരുമെന്ന് പറയുമ്പോഴും സുഖ് ബീര്‍ സിങ്ങ് ബാദല്‍ വീണ്ടും ബിജെപിയ്‌ക്കൊപ്പം ചേരാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
നേരത്തെ എന്‍ഡിഎയുടെ ഭാഗമായ ശിരോമണി അകാദലിദളിന് ഒരു കേന്ദ്രമന്ത്രിപദവിയും ഉണ്ടായിരുന്നു. അന്ന് സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഭാര്യയായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആയിരുന്നു കേന്ദ്രമന്ത്രി. പക്ഷെ മോദി സര്‍ക്കാര്‍ കാര്‍ഷികബില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി പദവി രാജിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: