തൃശൂര്‍: കേച്ചേരിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയില്‍ വീട്ടില്‍ ബിന്‍സ് കുര്യനാണ് (35) മരിച്ചത്.
ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേല്‍ വീട്ടില്‍ സനു പരിക്കുകളോടെ രക്ഷപെട്ടു.കേച്ചേരി തലക്കോട്ടുകരയിലാണ് അപകടമുണ്ടായത്.
കച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബിന്‍സ് റോഡില്‍ തലയടിച്ചുവീണു.ഉചന് തന്നെ ബിന്‍സിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: