തൃശ്ശൂര്‍: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ കുറ്റവുമേറ്റ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെ കളിയാക്കി ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി ഫേസ് ബുക്കില്‍ കുറിച്ചത്. കേരള ഗാനം നിരസിച്ചതിന്റെ കുറ്റം ഏറ്റെടുക്കുന്നതുള്ള സച്ചിതാനന്ദന്റെ കുറിപ്പിന് മറുപടിയായിട്ടാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്.
‘ പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്തു. ഒരു ഉദ്യോ ഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഞാന്‍ ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസവും ബൈബിളും തന്നെ പഠിപ്പിച്ചത് ഇതാണ് . മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവ!ര്‍ത്തിയാണ്.’ എന്നായിരുന്നു സച്ചിതാനന്ദന്‍ എഴുതിയത്.
പാ്‌ട്ടെഴുത്തുകാരന്‍ എന്നതിന് മറുപടിയായി മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
‘ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ക്‌ളീഷേ’!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” എന്നാണല്ലോ..’
ശ്രീകുമാരന്‍ തമ്പി എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: