തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ നുണപ്രചാരണം നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും എതിരെ വക്കീല്‍ നോട്ടീസ് അയച്ചു.
‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പരിപാടിയിൽ വ്യാജപ്രചരണം നടത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരായ പരാതി. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാറാണ് നോട്ടീസ് അയച്ചത്.
പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ജനുവരി 30-നാണ് ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ എന്ന പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: