മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ക്കുള്ള ഭാരത ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിട്ടു നിന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലി ബാക്കി മത്സരങ്ങളിലും ഉണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇടയ്‌ക്കിടെ അവധിയെടുക്കേണഅടിവരുമെന്നതിനാല്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. ശ്രേയസ് അയ്യരും ബാക്കി മത്സരങ്ങള്‍ക്ക് ഉണ്ടാവില്ല.
നാലാം നമ്പര്‍ പൊസിഷനില്‍ കളിച്ച ശ്രേയസ് അയ്യര്‍ കഴിഞ്ഞ ടെസ്റ്റിലാണ് പിന്‍മാറിയത്. ഇതേ തുടര്‍ന്ന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ രജത്ത് പാട്ടിദാറിനെ പരീക്ഷിച്ചിരുന്നു.
മൂന്ന് ടെസ്റ്റുകള്‍ അവശേഷിക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഭാരതവും ഇംഗ്ലണ്ടും ഓരോ ടെസ്റ്റ് വീതം ജയിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഹൈദരാബാദ് നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ വിസാഗ് ടെസ്റ്റില്‍ ജയിച്ച് ഭാരതം ഒപ്പമെത്തുകയായിരുന്നു. വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസ്റ്റ് രാജ്‌കോട്ടിലാണ് നടക്കുക.
വിസാഗ് ടെസ്റ്റില്‍ പരിക്ക് കാരണം വിട്ടു നിന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും അടുത്ത വരും മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ രാജ്‌കോട്ട് ടെസ്റ്റില്‍ ഇവര്‍ക്ക് കളിക്കാന്‍ സാധിക്കണമെങ്കില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിരിക്കണമെന്ന് ബിസിസിഐ അറിയിച്ചു.
ഇന്നലെ പ്രഖ്യാപിച്ച 17 അംഗ ടീമില്‍ പുതുമുഖ സീമര്‍ ആകാശ് ദീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാരത ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), രജത്ത് പാട്ടിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍(വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: