Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

മഹാരാഷ്‌ട്രയില്‍ ട്രെയിനില്‍ വച്ച് ബോധം നഷ്ടപ്പെട്ട യുവാവിന് കരുതലൊരുക്കി മലയാളി സംഘടനകള്‍

ശ്രീകുമാറിനെ ഇന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Feb 11, 2024, 12:49 am IST
inKeralam
Add to Preferred Sources
ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

തൃശ്ശൂര്‍: മഹാരാഷ്‌ട്രയില്‍ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായ യുവാവിനെ മലയാളി സംഘടനകള്‍ ഇടപെട്ട് ഇന്ന് തൃശൂരിലെത്തിക്കും. അരിമ്പൂര്‍ സ്വദേശി എറണാട്ടില്‍ ശ്രീകുമാര്‍ (43) ആണ് കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥയിലുള്ളത്. ശ്രീകുമാറിനെയും കൊണ്ടുള്ള ആംബുലന്‍സ് വസായിയില്‍ നിന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.

തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ശ്രീകുമാര്‍. വിദേശജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗഢില്‍ പോയി ഏജന്റിനെ കണ്ട ഇദ്ദേഹം 7ന് ചണ്ടിഗഢ്- കൊച്ചുവേളി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. പുലര്‍ച്ചെ ട്രെയിനി
ല്‍ വച്ച് ബോധം നഷ്ടപ്പെട്ട ശ്രീകുമാറിനെ സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് മഹാരാഷ്‌ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ ആംബുലന്‍സില്‍ അടുത്തുള്ള ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലാതായതോടെ ശ്രീകുമാറിനെ വസായിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരും മലയാളി സമാജം ഭാരവാഹികളും ചേര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാന്തിവല്ലി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ബന്ധു സന്ദീപും കൂടെയുണ്ട്.

മഹാനഗരത്തില്‍ ഭാഷയറിയാതെ കുഴങ്ങിയ സന്ദീപിനെയും അബോധാവസ്ഥയിലായ ശ്രീകുമാറിനും രാപകലില്ലാതെ സഹായത്തിനായി ഫെയ്‌മ എന്ന സംഘടനയുടെ പ്രതിനിധികളാണ് കൂടെ നിന്നത്. വിഷമസന്ധികളിലും അത്യാഹിതങ്ങളിലും പെട്ടുപോകുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം എത്തിക്കുന്ന സംഘടനയാണ് ഫെയ്‌മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍.

ആശുപത്രിയില്‍ ബസ്സീന്‍ കേരള സമാജം പ്രസിഡന്റ് പി.വി.കെ. നമ്പ്യാര്‍, സെക്രട്ടറി എം.കെ. വിദ്യാധരന്‍, ഫെയ്‌മ മഹാരാഷ്‌ട്ര വനിതാ വേദി അധ്യക്ഷ അനു ബി. നായര്‍, ബോറിവല്ലി മലയാളി സമാജം സെക്രട്ടറി അനില്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീകുമാറിനെ പരിചരിക്കുന്നതിനൊപ്പം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

കഴിഞ്ഞദിവസം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡ് അംഗം സി.പി. പോള്‍ എന്നിവരെ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ശ്രീകുമാറിനെ നാട്ടിലെത്തിക്കണമെങ്കില്‍ ആംബുലന്‍സിനായി 80,000 രൂപ വേണം. എല്ലാം ദ്രുതഗതിയില്‍ നടന്നു. സി.പി. പോളിന്റെ നേതൃത്വത്തില്‍ നാട്ടിലെ ഒരു വ്യക്തിയെ കൊണ്ട് 50,000 രൂപ ഉടന്‍ തയ്യാറാക്കി.

മുംബൈയിലെ വിവിധ സാമൂഹിക ജീവകാരുണ്യ സംഘടനകളും അനു ബി. നായര്‍, ബോറിവല്ലിയിലെ ജീവകാരുണ്യ പ്രവര്‍ത്തക സിന്ധുറാം തുടങ്ങിയവരും ചേര്‍ന്ന് ബാക്കി 30,000 നല്‍കി.

ശ്രീകുമാറിനെ നാട്ടിലെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി ഫെയ്‌മ മഹാരാഷ്‌ട്ര ഘടകം ജനറല്‍ കണ്‍വീനര്‍ കെ.വൈ. സുധീര്‍ പറഞ്ഞു. പാരാ മെഡിക്കല്‍ സ്റ്റാഫുകളുമായി സെമി വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് ശ്രീകുമാറിനെയും കൊണ്ട് ഇന്ന് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജിലെത്തും. ആംബുലന്‍സ് കടന്നുവരുന്ന സംസ്ഥാനങ്ങളില്‍ സഹായത്തിനായി മലയാളി സംഘടനകള്‍ സജ്ജമായി നിന്നിരുന്നു.

Tags: maharashtraSreekumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പുതിയ കർശന നിയന്ത്രണങ്ങൾ : 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്‌ക്ക് പ്രവേശനമില്ല

Cricket

സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിൽ മഹാരാഷ്‌ട്രയെ 94 റൺസിന് തകർത്ത് കേരളം, അഞ്ച് വിക്കറ്റ് നേട്ടവുമായി എം ഡി നിധീഷ്

India

മഹാരാഷ്‌ട്രയിലെ സർക്കാർ ജോലികളിലും അഗ്നിവീർ വിഭാഗത്തിന് സംവരണം ലഭിക്കും : മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 

Keralam

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

India

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

പുതിയ വാര്‍ത്തകള്‍

ജനക്ഷേമമല്ല, സ്വന്തം കീശ വീർപ്പിക്കലാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

അച്ഛന്റെ പാതയിൽ മകളും; ടെന്നീസ് കോർട്ടിൽ കിരീടം ചൂടി ലാറ ദത്തയുടെ മകൾ സൈറ

ദാവൂദിന്റെ താവളം പൊളിക്കാൻ ബുൾഡോസറുകളുമായി മുംബൈ കോർപ്പറേഷൻ ; മസ്‌ജിദ് ആണെന്ന് അവകാശപ്പെട്ട് എതിർപ്പുമായി കോൺഗ്രസ്

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്: മത- രാഷ്‌ട്രീയ അജണ്ട യോ ബോധപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

അരിയിൽ ഷുക്കൂർ വധക്കേസ്: 13 പ്രതികൾ കുറ്റക്കാർ; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതേ വിട്ടു

ജനസംഖ്യാ ഘടനയിൽ വൻ മാറ്റം: 2070-ഓടെ ഭാരതത്തിൽ ഹിന്ദു വിഹിതം കുറയും; മുസ്ലീം ജനസംഖ്യ 19.6 ശതമാനമാകുമെന്ന് പഠനം

ഭാരതത്തിന്റെ അഭിമാനതാരം വിദർശയ്‌ക്ക് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ദാരിദ്ര്യം മാത്രമല്ല, പാകിസ്ഥാനില്‍ ഇന്റര്‍നെറ്റും ഇല്ല; വലഞ്ഞ് ജനം, തടസ്സപ്പെടാൻ കാരണം

ഇന്ത്യ-യുകെ ബന്ധം ശക്തമാക്കാൻ ധാരണ; വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുള്ള തർക്കം; ട്രെയിനിൽ നിന്ന് TTEയെ തള്ളിയിടാൻ ശ്രമം,വാതിലിൽ തൂങ്ങി നിന്ന് രക്ഷപ്പെട്ട് ഉദ്യോഗസ്ഥൻ; രണ്ടുപേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.