Categories: Football

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍: ഖത്തറിന് കിരീടം

മൂന്ന് പെനാള്‍ട്ടിയും ലക്ഷ്യത്തില്‍ എത്തിച്ച് അഫീഫ് ഹാട്രിക്ക് നേടി

Published by

ദോഹ : ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഖത്തറിന് കിരീടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖത്തര്‍ കിരീടം നേടുന്നത്.

ശനിയാഴ്ച ഫൈനലില്‍ ജോര്‍ദാനെ ആണ് ഖത്തര്‍ തോല്‍പ്പിച്ചത്. 3-1 എന്ന സ്‌കോറിനാണ് ഖത്തറിന്റെ വിജയം.ഖത്തറിന്റെ മൂന്ന് ഗോളും പെനാല്‍റ്റിയിലൂടെയായിരുന്നു.

-->

മൂന്ന് പെനാല്‍ട്ടിയും ലക്ഷ്യത്തില്‍ എത്തിച്ച് അഫീഫ് ഹാട്രിക്ക് നേടി.22ാം മിനുട്ടിലായിരുന്നു ആദ്യ പെനാല്‍ട്ടി . അഫീഫ് പതറാതെ പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. രണ്ടാം പകുതിയില്‍ 67ാം മിനിട്ടില്‍ അല്‍ നൈമതിലൂടെ ജോര്‍ദാന്‍ സമനില പിടിച്ചു. എന്നാല്‍ 73ാം മിനുട്ടില്‍ വീണ്ടും ഖത്തറിന് പെനാല്‍ട്ടി ലഭിച്ചു. അഫീഫ് വീണ്ടും പന്ത് വലയില്‍ എത്തിച്ചു.

അവസാന സമയത്ത് ഇഞ്ച്വറി ടൈമിലും ഖത്തറിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. ഇതും ഗോളായി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by