ആലപ്പുഴ: കേരള പദയാത്ര കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും സംവദിച്ചുകൊണ്ടാണ് മുന്നോട്ട് പോവുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം പികെ കൃഷ്ണദാസ്. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്‌ക്ക് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ ജനപിന്തുണയാണ് എന്‍ഡിഎയുടെ പദയാത്രയ്‌ക്ക് ലഭിക്കുന്നത്. ബദല്‍ രാഷ്‌ട്രീയമാണ് ഈ യാത്ര ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. ബദല്‍ രാഷ്‌ട്രീയത്തിന്റെ പ്രാണപ്രതിഷ്ഠയാണ് നടക്കുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വേണ്ടിയാണ് ഈ പദയാത്ര. വയോധികര്‍ക്ക് പോലും സമരം ചെയ്യേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. മോദിയുടെ ഗ്യാരണ്ടിയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, മേഖല പ്രസിഡന്റ് കെ. സോമന്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജ്യോതിസ്, തമ്പിമേട്ടുതറ, ജില്ലാ പ്രസിഡന്റ് ടി.അനിയപ്പന്‍, എസ്‌ജെഡി സംസ്ഥാന ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ബി. ടി രമ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി. ആര്‍ സുധീര്‍, രാമചന്ദ്രന്‍ പി. എസ് (ആര്‍എല്‍ജെപി), രാധാകൃഷ്ണ പണിക്കര്‍(കാമരാജ് കോണ്‍ഗ്രസ്), സാജന്‍ (ജെആര്‍പി) ബി.ജയകൃഷ്ണന്‍ (എല്‍ജെപി) ബിജെപി ജില്ലാ അധ്യക്ഷന്‍ എംവി ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: