ന്യൂദല്‍ഹി: പഞ്ചാബിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും തങ്ങള്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. 13 മണ്ഡലങ്ങളാണ് ഇവിടുള്ളത്. ഇതിലേക്കുള്ള 40 പേരുടെ പട്ടികയും ആപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ആപ്പിന്റെ തീരുമാനം ഇന്‍ഡി മുന്നണിക്കും മുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ്.
പഞ്ചാബില്‍ ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള ആപ്പ് സര്‍ക്കാരാണ് ഭരിക്കുന്നത്. പഞ്ചാബിലെ മുഴുവന്‍ സീറ്റുകളിലും തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആപ്പ് അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളാണ് പ്രഖ്യാപിച്ചത്. പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂട്ടാതെ മത്സരിക്കാനാണ് ആപ്പിനു താല്പര്യം. ദല്‍ഹിയിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് ആപ്പിന് ഇഷ്ടം. കോണ്‍ഗ്രസിന്റെ താല്പര്യവും മറ്റൊന്നല്ല. എന്നാല്‍ ദല്‍ഹിയില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. ഈ സാഹചര്യത്തില്‍ ആപ്പുമായി ചേര്‍ന്ന് മത്സരിക്കണമെന്ന നിലപാടുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്.
പഞ്ചാബില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള ആപ്പ് തീരുമാനം ഇന്‍ഡി മുന്നണിയെ കൂടാതല്‍ ശിഥിലമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മമതയില്ല. ബീഹാറില്‍ നിതീഷിന്റെ ജെഡിയു ഇതിനകം തന്നെ എന്‍ഡിഎയില്‍ ചേര്‍ന്നു. ഏറ്റവും ഒടുവില്‍ ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി എന്ഡിഎയിലേക്കാണെന്നാണ് സൂചനകള്‍. ചുരുക്കത്തില്‍ ഇന്‍ഡി മുന്നണി ശോഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: