മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കര്‍ഷകനായ അജീഷിനെ കൊലപ്പെടുത്തിയ ആന ബേലൂര്‍ മാഗ്നയെ ഞായറാഴ്ച മയക്കുവെടി വയ്ക്കും.
വെളിച്ചക്കുറവ് മൂലം ആനയെ മയക്കുവെടി വയ്ക്കാനുളള നീക്കം ശനിയാഴ്ച മാറ്റി വയ്ക്കുകയായിരുന്നു.
ആനയെ പിടികൂടാനുള്ള ദൗത്യത്തിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന് എന്നീ കുങ്കിയാനകളെ എത്തിക്കും. ചാലിഗദ്ദയില്‍നിന്നു റേഡിയോ കോളര്‍ സിഗ്നല്‍ കിട്ടിയിട്ടുണ്ടെന്നും വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റര്‍ പരിധിയില്‍ ആനയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് ആനയുള്ളത്. ആനയെ നിരീക്ഷിക്കാനായി സ്ഥലത്ത് കൂടുതല്‍ വനവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു.
കര്‍ണാടകയില്‍ നിന്ന് പിടികൂടി വനത്തില്‍ വിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയില്‍ എത്തി കര്‍ഷകനെ കൊന്നത്. ഹാസന് ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ പദതിവായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ബേലൂര്‍ മാഗ്നയെ മയക്കുവെടിവച്ച് പിടികൂടിയത്.
തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് കേരള അതിര്‍ത്തിക്കു സമീപമുള്ള മൂലഹള്ളി വനമേഖലയില്‍ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: