തൃശൂര്‍: ദേശീയ അധ്യാപക പരിഷത്ത് 45-ാമത് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനത്തോടെ തുടക്കമായി. രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രഹിതത്തിന് വിദ്യാഭ്യാസം, വിദ്യാഭ്യാസ ഹിതത്തിന് സമാജം, സമാജഹിതത്തിന് അധ്യാപകര്‍ എന്ന സ്വത്വം തിരിച്ചറിഞ്ഞാവണം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് തന്നെയാണ് ദേശീയ അധ്യാപക പരിഷത്തും മാതൃസംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും ചൂണ്ടിക്കാണിക്കുന്നതെന്നും ജി. ലക്ഷ്മണ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ അധ്യാപകരാണ് ചൂണ്ടിക്കാണിക്കേണ്ടത്. സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. എസ്. സമ്പൂര്‍ണ, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ എന്‍. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സുഹൃദ് സമ്മേളനം ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശ്യാംലാല്‍ അധ്യക്ഷനായി. കോര്പറേഷന് കൗണ്‍സിലര്‍ കെ.ജി. നിജി, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം. കെ. സദാനന്ദന്, കെജിഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. നരേന്ദ്രന്, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ് എന്നിവര്‍ സംസാരിച്ചു.
വൈകിട്ട് നടന്ന സംഘടനാ സഭ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കര ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഉന്മേഷവും ഊര്‍ജസ്വലതയും രാഷ്ട്രത്തിന്റെ ഉന്നമനത്തിന് ആധാരമാണെന്ന് സംഘടനാ സഭ ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവാനന്ദ സിന്തങ്കര പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ് – ചെലവ് കണക്ക് സംസ്ഥാന ട്രഷറര്‍ എം. ടി. സുരേഷ് കുമാറും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന് നായര്‍ സ്വാഗതവും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ജി.എസ്. ബൈജു നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10 ന് പൊതുസഭ കേന്ദ്ര സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നിവയും ഇന്ന് നടക്കും. വൈകിട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രന് പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: