തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ഭാരത് റൈസ്’ അരി വിതരണം തൃശ്ശൂരി
ല്‍ തുടങ്ങിയതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍.
മോദിയുടെ പടം വച്ച് അരി വിതരണം ചെയ്യുന്ന രീതി കേരളത്തിനും രാജ്യത്തിനും യോജിച്ചതല്ലെന്നും പറഞ്ഞാണ് മന്ത്രിയുടെ കരച്ചില്. കേരളത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന റേഷന്‍ സംവിധാനമുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരെ ചിന്തിപ്പിക്കാന്‍ വേണ്ടി സങ്കുചിതമായ വിലകുറഞ്ഞ രാഷ്ട്രീയമാണ് നരേന്ദ്ര മോദി കളിക്കുന്നതെന്നുമാണ് മന്ത്രി പറയുന്നത്.
എന്നാല്‍ കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് (എന്‍സിസിഎഫ്), കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ അഗ്രികള്‍ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് (നാഫെഡ്) എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ലെറ്റുകള് വഴിയുമാണു കേരളത്തില്‍ ഭാരത് റൈസ് വിതരണം ചെയ്യുന്നത്.
എന്നാലും സപ്ലൈകോയുടെ ദാരിദ്ര്യാവസ്ഥ എന്നുമാറുമെന്ന് പറയാന്‍ പോലും മന്ത്രിക്ക് സാധിക്കുന്നില്ല.
തൃശൂരില്‍ തന്നെ സബ്സിഡി സാധനങ്ങളുടെ വരവ് നിലച്ച തോടെ വില്‍പ്പനയും കുറഞ്ഞനിലയാണ് സപ്ലൈകോ. നഗരത്തിലെ സപ്ലൈകോ ഔട്ട്ലെറ്റില് നിലവില്‍ ഒരുദിവസം വില്‍പ്പന നടക്കുന്നത് ഏകദേശം 15,000 രൂപയ്ക്ക് മാത്രം. നേരത്തെ
ഒരു ദിവസം ഏകദേശം ഒരു ലക്ഷം രൂപയുടെ വില്‍പ്പന നടന്നയിടത്താണ് ഇത്.
നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന സ്റ്റോറുകളില്‍ പോലും ആളില്ലാതെ ജീവനക്കാര്‍ മാത്രമുള്ള കാഴ്ചയാണ്.ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വരാതായതോടെ ബാക്കിയായ സാധനങ്ങള്‍ പൂത്തു നശിക്കുന്ന സ്ഥിതിയുമുണ്ട്. ബാക്കിയുള്ള സാധനങ്ങള്‍ എന്തു ചെയ്യുമെന്നാണ് ഉദ്യോഗസ്ഥരുടെ ആലോചന.
പല സാധനങ്ങളുടെയും കാലാവധി കഴിയാറായ നിലയിലാണ്. ജില്ലയിലെ മിക്ക സ്റ്റോറുകളിലും ഇതാണ് അവസ്ഥ. വിലക്കയറ്റം മൂലം പ്രതിസന്ധിയിലാകുന്ന സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട സപ്ലൈകോയില്‍ 13 ഇന സബ്സിഡി സാധനങ്ങളില്‍ വെളിച്ചെണ്ണ മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്.
നേരത്തെ, നാല് ദിവസം ഇടവിട്ട് സാധനങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാധനങ്ങള്‍ പലയിടത്തും എത്തുന്നില്ല. വെളിച്ചെണ്ണ, കുറുവ അരി, ചെറുപയര്‍, മല്ലി എന്നിവയാണ് അവസാനമായി രണ്ട് മാസം മുമ്പ് എത്തിയത്. ഇവ രണ്ട് ദിവസം കൊണ്ട് തന്നെ തീര്‍ന്നിരുന്നു.
ഓണത്തിന് മുമ്പ് എത്തിയ അരി വിഭാഗത്തില്‍പ്പെട്ട ജയ, മട്ട, പച്ചരി എന്നിവ പിന്നീട് എത്തിയിട്ടില്ല. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളില്‍ ആവശ്യക്കാരേറെയുള്ളത് അരിയ്ക്കായിരുന്നു. എന്നാല്‍, അരിയ്ക്കായി ഇടയ്ക്കിടെയെത്തി നിരാശരായി മടങ്ങുന്നത് പതിവായതിനാല്‍ ആളുകള്‍ അരി വാങ്ങിക്കാന്‍ എത്തുന്നില്ല.
ഏകദേശം 1,200 കിലോഅരിയാണ് സപ്ലൈകോയില്‍ ഒരുദിവസം വിറ്റഴിക്കപ്പെട്ടിരുന്നത്. പത്ത് കിലോ ,അഞ്ച് കിലോ വീതം മാസത്തില്‍ രണ്ട് തവണയായാണ് സബ്സിഡിനിരക്കില്‍ നല്‍കിയിരുന്നത്.
പയര്‍ വര്‍ഗങ്ങളും പഞ്ചസാരയും ഒരു കിലോ വീതവും മല്ലിയും പരിപ്പും അരക്കിലോ വീതവുമാണ് വിതരണം ചെയ്യാറുള്ളത്. സപ്ലൈക്കോയ്ക്ക് സാധനം വിതരണം ചെയ്യുന്ന കമ്പ
നികള്ക്ക് നല്‍കേണ്ട തുക വലിയ തോതില്‍ കുടിശ്ശികയായതാണ് സാധനങ്ങള്‍ എത്താത്തതിന് കാരണം.
പണം ലഭിക്കാത്തതിനാല്‍ പല കമ്പനികളും ടെന്‍ഡറില്‍ നിന്ന് പിന്മാറുകയായിരുന്നു. കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വില്പനശാലകള് പൂട്ടുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും തൊഴിലാളികളും. വില്പന കുറഞ്ഞ മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല.
നിലവില്‍ ജില്ലയിലെ എല്ലാ മാവേലി സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ തീര്‍ന്നു. കഴിഞ്ഞ ഓണത്തിനു ശേഷം 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: