ന്യൂദല്‍ഹി: 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ ടുഡേ- സീ വോട്ടര്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎയ്ക്ക് നേട്ടം. 543 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 1,49,092 അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. 543ല്‍ 335 സീറ്റും എന്ഡിഎയ്ക്കെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഇന്‍ഡി മുന്നണി-166, മറ്റുള്ളവര്‍-42 എന്നിങ്ങനെയാണ് സീറ്റ് നില.
ബിജെപി ഒറ്റയ്ക്ക് 304 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 71 ഇടങ്ങളില്‍ വിജയിക്കും. മറ്റുള്ളവര്‍ക്ക് 168 സീറ്റ്. തെരഞ്ഞെടുപ്പില്‍ 44.4 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക. ബിജെപിക്ക് മാത്രമായി 40 ശതമാനം. കോണ്‍ഗ്രസിന് 19 ശതമാനം. മറ്റുള്ളവര്‍ക്ക് 41.
ദല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ വിജയിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ എണ്‍പതില്‍ 72 സീറ്റും ഇത്തവണ എന്‍ഡിഎ നേടും. 2019ല്‍ 64 ഇടങ്ങളിലാണ് എന്‍ഡിഎ വിജയിച്ചത്. ഇവിടെ ഇന്‍ഡി സഖ്യത്തിന് എട്ടു സീറ്റുകളാണ് ലഭിക്കുക.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്‍ഡി സഖ്യത്തിനാണ് നേട്ടമെന്നും സര്‍വേ വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശില്‍ ടിഡിപിക്കാണ് മുന്‍തൂക്കം (25ല്‍ 17 സീറ്റ്). ദക്ഷിണേന്ത്യയില്‍ നിന്ന് 76 സീറ്റുകള്‍ ഇന്‍ഡി മുന്നണി നേടും. എന്ഡിഎയ്ക്കിവിടെ 27 സീറ്റുകളിലാണ് വിജയിക്കാനാവുകയെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍.
സംസ്ഥാനം/ കേന്ദ്ര ഭരണപ്രദേശം, എന്‍ഡിഎയുടെ സീറ്റ് നില, ബ്രായ്ക്കറ്റില്‍ ആകെ സീറ്റ് ക്രമത്തില്‍: ആസാം-12 (14), ബിഹാര്‍-32 (40), ദല്‍ഹി-7 (7), ഗോവ-1 (2) ഗുജറാത്ത്- 26 (26), ഹരിയാന-8 (10), ഹിമാചല്‍ പ്രദേശ്-4 (4), ഝാര്‍ഖണ്ഡ്-12 (14), കര്‍ണാടക-24 (28), മഹാരാഷ്ട്ര-22 (48), മധ്യപ്രദേശ്-27 (29), പഞ്ചാബ്-2 (5), രാജസ്ഥാന്-25 (25), ഉത്തര്‍ പ്രദേശ്-72 (80), ഉത്തരാഖണ്ഡ്-5 (5), ബംഗാള്‍-19 (48), ജമ്മു കശ്മീര്‍-2 (3), ഛത്തീസ്ഗഡ്-10 (11).
പ്രതികരിക്കാൻ ഇവിടെ എഴുതുക: