പാലക്കാട്: തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎ റെയ്ഡ്. മനുഷ്യാവകാശ പ്രവർത്തകർ സിപി റഷീദിന്റെ സഹോദരൻ ഇസ്മയിലിന്റെ യാക്കരയിലെ ഫ്ലാറ്റിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പരിശോധനയുടെ ഭാഗമായി ഇസ്മായിലിന്റെ ഫോൺ എൻ.ഐ.എ സംഘം പിടിച്ചെടുത്തു.
ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023-ൽ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പരിശോധന നടന്നതെന്നാണ് എൻഐഎ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ മലപ്പുറത്തുള്ള സിപി റഷീദിന്റെ കുടുംബ വീട്ടിലും റെയ്ഡ് നടന്നിരുന്നു.പുലർച്ചെ 4-ന് ആരംഭിച്ച റെയ്ഡ് രാത്രി 9-വരെ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: