ന്യൂദല്‍ഹി: മണിപ്പുരിലേത് ഗോത്രപ്രശ്നമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്‍ വര്‍ഗീയപ്രശ്നമായി ചിത്രീകരിക്കുകയാണെന്നും ആഭ്യന്ത്രമന്ത്രി അമിത്ഷാ. ആഭ്യന്തരമന്ത്രാലയം ഇരുഗോത്രവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അധികം വൈകാതെ ശാശ്വതപരിഹാരത്തിലെത്തും. ദ വീക്കിന് നല്കിയ അഭിമുഖത്തില്‍ അമിത്ഷാ പറഞ്ഞു.
ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ നീണ്ടചരിത്രം മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളും. ഒന്നാളിപ്പടര്‍ന്നാല്‍ പിന്നെ കനലണ യാന്‍ കാലമെടുക്കും എന്നതാണ് ഇത്തരം കലാപങ്ങളുടെ പ്രത്യേകത. ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ മണിപ്പൂരില്‍ ഇപ്പോഴുമുണ്ടാകുന്നുണ്ട്. ഫലപ്രദമായ ഇടപെടല്‍ നടത്താനും താരതമ്യേന വേഗത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും കേന്ദ്രത്തിനു കഴിഞ്ഞു.ആഭ്യന്തരമന്ത്രി പറഞ്ഞു
മണിപ്പൂര്‍ പ്രശ്നം വര്‍ഗ്ഗീയമല്ല. മണിപ്പൂരിലെത്തിയ ക്രിസ്ത്യന്‍ നേതാക്കളെ ഞാന്‍ കണ്ടിരുന്നു. ഇതൊരു ഗോത്രപ്രശ്നമാണെന്ന് അവര്‍ക്കറിയാം. അമിത്ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: